രാജാക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നപ്പോൾ മലയോര മേഖലയ്ക്ക് അഭിമാനമായി മാറുകയാണ് മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളുടെ മകൾ നിഖിത. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയാണ് നിഖിത മികച്ച വിജയം കൈവരിച്ചത്.
മഹാരാഷ്ട്ര താങ്കലി സ്വദേശിയായ ശ്രീകാന്ത് ഷിൻഡെയുടെയും അനിതയുടെയും ഇളയ മകളാണ് നിഖിത. ഉപജീവനത്തിനായി 18 വർഷങ്ങൾക്ക് മുൻപ് രാജാക്കാട്ടെത്തിയ ശ്രീകാന്ത് ഇവിടെ ഒരു സ്വർണക്കടയിൽ ജോലി ചെയ്തുവരികയാണ്.
വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്യുന്ന കുടുംബം കൂടിയാണ് ഇവരുടേത്. നിഖിതയുടെ മൂത്ത സഹോദരിയായ ആർഥിയും രാജാക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
ആർഥിയും എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം സ്വന്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

