അഗളി: എസ്എസ്എൽസി പരീക്ഷയിൽ അട്ടപ്പാടി മേഖല മികച്ച വിജയം രേഖപ്പെടുത്തി. മേഖലയിലെ പത്ത് വിദ്യാലയങ്ങളിലായി പരീക്ഷയെഴുതിയ 784 വിദ്യാർഥികളിൽ 764 പേരും ഉപരിപഠനത്തിന് അർഹത നേടി.
97.4 ശതമാനമാണ് അട്ടപ്പാടിയുടെ മൊത്തത്തിലുള്ള വിജയശതമാനം. മേഖലയിലെ നാല് സർക്കാർ സ്കൂളുകളും ഒരു എയ്ഡഡ് സ്കൂളും മൂന്ന് അൺ എയ്ഡഡ് സ്കൂളുകളും പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ചു.
മുക്കാലി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പരീക്ഷയെഴുതിയ 35 പേരും വിജയിച്ചു. ചിണ്ടക്കി ആദിവാസി ഹൈസ്കൂളിലെ 39 വിദ്യാർഥികളും കോട്ടത്തറ ആരോഗ്യമാത ഹൈസ്കൂളിലെ 97 വിദ്യാർഥികളും നൂറു ശതമാനം വിജയം കരസ്ഥമാക്കി.
കോട്ടത്തറ ആരോഗ്യമാത ഹൈസ്കൂളിലെ ഒരു വിദ്യാർഥിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മട്ടത്തുക്കാട് ഗവ.
ട്രൈബൽ ഹൈസ്കൂൾ (16), പുതൂർ ജിടിഎച്ച്എസ് (25), ഷോളയൂർ ജിടിഎച്ച്എസ് (82), ബഥനി ഇംഗ്ലിഷ് മീഡിയം സ്കൂൾ (29), മല്ലീശ്വര വിദ്യാനികേതൻ (18) എന്നീ വിദ്യാലയങ്ങളും നൂറു ശതമാനം വിജയം സ്വന്തമാക്കി. ജെല്ലിപ്പാറ മൗണ്ട് കാർമൽ ഹൈസ്കൂളിൽ പരീക്ഷയെഴുതിയ 120 വിദ്യാർഥികളിൽ 117 പേർ വിജയിച്ചു; ഒരാൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
കൂക്കംപാളയം സെന്റ് പീറ്റേഴ്സ് കോൺവന്റ് ഹൈസ്കൂളിൽ പരീക്ഷയെഴുതിയ 128 പേരിൽ 125 പേർ വിജയിക്കുകയും മൂന്ന് പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. കഴിഞ്ഞ വർഷം 99.6 ശതമാനമായിരുന്നു അട്ടപ്പാടിയിലെ വിജയശതമാനം; അന്ന് 33 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

