കുവൈത്ത് സിറ്റി: കുവൈത്തിലെ മിർഖാബിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളായ ‘തമ്പാക്ക്’ (ഗുഡ്ക/ഖൈനി) വിൽപന നടത്തിവന്ന കടയിൽ കാപ്പിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ നാല് ഏഷ്യൻ പ്രവാസികൾ പിടിയിലായി. ഇവരിൽ നിന്ന് 9,826 കുവൈത്ത് ദിനാർ അധികൃതർ പിടിച്ചെടുത്തു.
പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം, ഒരു കടയ്ക്ക് മുന്നിൽ വൻതോതിൽ പ്രവാസി തൊഴിലാളികൾ തടിച്ചുകൂടിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. പോലീസിനെ കണ്ടയുടൻ തടിച്ചുകൂടിയവരിൽ പലരും സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
തുടർന്ന് കടയുടമയെയും സഹായിയെയും മറ്റ് രണ്ട് പ്രവാസികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. നിരോധിത പുകയില ഉൽപ്പന്നങ്ങളും നിക്കോട്ടിൻ അടങ്ങിയ വസ്തുക്കളും വാങ്ങുന്നതിനായി ആളുകൾ ഇവിടെ കേന്ദ്രീകരിച്ചിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.
വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ, പിടിച്ചെടുത്തത് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന നിരോധിത ഉൽപ്പന്നങ്ങളാണെന്ന് സ്ഥിരീകരിച്ചു. പ്രതികൾക്കെതിരെ കർശനമായ തുടർ നിയമനടപടികൾ സ്വീകരിച്ചു വരുന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

