സ്വന്തം ലേഖകൻ കോട്ടയം : വൈക്കം വെച്ചൂരിൽ വാഹനാപകടം. അമിത വേഗതത്തിൽ എത്തിയ സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ചു.
അപകടത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റു. വൈക്കം വെച്ചൂർ വേരുവള്ളിയിലായിരുന്നു അപകടം.പരിക്കേറ്റവരെ ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രുഷനൽകി.
സാരമായി പരിക്കേറ്റ അഞ്ചു പേരെ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
The post വൈക്കം വെച്ചൂരിൽ അമിത വേഗതത്തിലെത്തിയ സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്ക് ; സാരമായി പരിക്കേറ്റ 5പേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

