ഭുവനേശ്വര്‍: സന്തോഷ് ട്രോഫിയില്‍ നിര്‍ണായക മത്സരത്തില്‍ ഒഡിഷയെ കീഴടക്കി കേരളം സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി. എതിരില്ലാത്ത ഒരുഗോളിനാണ് കേരളത്തിന്റെ വിജയം.
കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട് ആണ് വിജയഗോള്‍ നേടിയത്. ആദ്യ പകുതിയിലാണ് ഗോള്‍ പിറന്നത്.
അടുത്ത മത്സരത്തില്‍ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികളായി എത്തുന്നത്. വിജയം ഇരുകൂട്ടര്‍ക്കും അനിവാര്യമായതിനാല്‍ ആദ്യ മിനിറ്റുതൊട്ട് കേരളവും ഒഡിഷയും ആക്രമണ ഫുട്ബോള്‍ അഴിച്ചുവിട്ടു.
15-ാം മിനിറ്റില്‍ കേരളത്തിനനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കേരളത്തിന്റെ ക്രോസിന് ഒഡിഷ താരം കൈവെച്ചതോടെയാണ് റഫറി പെനാല്‍റ്റി വിധിച്ചത്.
കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട് ഗോള്‍കീപ്പറെ കബിളിപ്പിച്ചുകൊണ്ട് വലകുലുക്കി.
ഇതോടെ 16-ാം മിനിറ്റില്‍ തന്നെ കേരളം മുന്നിലെത്തി. ഫൈനല്‍ റൗണ്ടിലെ നിജോയുടെ മൂന്നാം ഗോള്‍ കൂടിയാണിത്.
രണ്ടാം പകുതിയില്‍ ആക്രമണത്തിന് പകരം പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് കേരളം പുറത്തെടുത്തത് അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഒഡിഷ പരമാവധി ശ്രമിച്ചിട്ടും ഗോളടിക്കാനായില്ല.
ഈ തോല്‍വിയോടെ ഒഡിഷയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അസ്തമിച്ചു. The post സന്തോഷ് ട്രോഫി: ഫുട്ബോളില്‍ കേരളത്തിന് ആശ്വാസം appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

