കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ തെച്ച്യാട് പ്രവർത്തിച്ചിരുന്ന അനധികൃത ഗാസ് ഫില്ലിങ് കേന്ദ്രത്തിൽ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻ തോതിൽ ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു. പരിശോധനയിൽ 29 ഗാർഹിക സിലിണ്ടറുകൾ, 31 വാണിജ്യ സിലിണ്ടറുകൾ, രണ്ട് ചെറിയ സിലിണ്ടറുകൾ എന്നിവയുൾപ്പെടെ ആകെ 62 സിലിണ്ടറുകൾ അധികൃതർ കണ്ടെത്തി.
കൂടാതെ, തൊട്ടടുത്ത വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 29 സിലിണ്ടറുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറുകളിൽ നിന്ന് വാണിജ്യ ആവശ്യങ്ങളിലേക്കായി ഗ്യാസ് മാറ്റി നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന അഞ്ച് മോട്ടോറുകളും സംഘം കണ്ടുകെട്ടി.
പിടിച്ചെടുത്ത സിലിണ്ടറുകൾ തിരുവമ്പാടിയിലെ ഇൻഡേൻ ഗ്യാസ് ഏജൻസിക്ക് തുടർനടപടികൾക്കായി കൈമാറി. ജില്ലാ സപ്ലൈ ഓഫീസർ ആർ ബോബൻ, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ സന്തോഷ് ചോലയിൽ, റേഷനിങ് ഇൻസ്പെക്ടർമാരായ കബീർ, വിനോദ്, വിഗീഷ്, നൗഫൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

