കോഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് പാലാഴി സ്വദേശി അശ്വന്ത് കൃഷ്ണ( 15), തിരുവണ്ണൂർ സ്വദേശി അഭിനവ് (13) എന്നിവരാണ് മരിച്ചത്.
അഞ്ചു കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ബാക്കി മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.കോഴിക്കോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.
കുടുംബസമേതമാണ് കുട്ടികൾ വെള്ളച്ചാട്ടത്തിൽ എത്തിയത്. കുട്ടികൾ അടക്കം 14 അംഗ സംഘം ടെമ്പോ ട്രാവലറിലാണ് ഇവിടെ എത്തിയത്.
വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ അഞ്ചുകുട്ടികൾ കയത്തിൽ അകപ്പെടുകയായിരുന്നു. കുട്ടികൾ അപകടത്തിൽപ്പെട്ടതായി അറിഞ്ഞ് ഓടിയെത്തിയ ലൈഫ് ഗാർഡുകൾ ആദ്യം മൂന്ന് കുട്ടികളെ പുറത്തെടുത്തു.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ എത്ര കുട്ടികൾ അപകടത്തിൽപ്പെട്ടു എന്ന് ആദ്യം മനസിലായിരുന്നില്ല.
തുടർന്ന് കുട്ടികൾ പറഞ്ഞത് അനുസരിച്ച് തെരച്ചിൽ നടത്തിയപ്പോഴാണ് മറ്റു രണ്ടു കുട്ടികളെ കിട്ടിയത്. ഉടൻ തന്നെ ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
The post തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

