ഗ്വാട്ടിമാലയിൽ മരിച്ചുവെന്ന് തെറ്റിധരിച്ച് ശവപ്പെട്ടിയിൽ കിടത്തിയ പതിനഞ്ചുകാരി സ്വന്തം സംസ്കാരച്ചടങ്ങിനിടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഏവരുടെയും നടുക്കത്തിന് ഇടയാക്കി. എൽ ജോക്കോട്ട് ഗ്രാമത്തിൽ താമസിക്കുന്ന യൂലെയ്ഡി ഇക്സ്റ്റോയാക് എന്ന പെൺകുട്ടിക്കാണ് ഈ അത്ഭുതകരമായ അനുഭവം ഉണ്ടായത്.
ഒക്ടോബർ 10-നാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. അപൂർവ്വ സംഭവം ഇങ്ങനെ യൂലെയ്ഡിക്ക് ശ്വാസതടസ്സവും കടുത്ത നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവായ അബ്രഹാം ഇക്സ്റ്റോയാക് ടോജിൻ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്.
യാത്രയ്ക്കിടയിൽ പെൺകുട്ടിക്ക് ശ്വാസമില്ലെന്നും നാഡിമിടിപ്പ് ലഭിക്കുന്നില്ലെന്നും പിതാവ് തെറ്റായി ധരിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കാതെ മരണം സംഭവിച്ചെന്ന് ഉറപ്പിച്ച കുടുംബം പെട്ടെന്ന് തന്നെ ശവപ്പെട്ടി വാങ്ങി വീട്ടിൽ അന്ത്യാഞ്ജലി ചടങ്ങുകൾ ആരംഭിച്ചു.
ഏകദേശം എട്ടുമണിക്കൂറോളം നീണ്ട വിലാപയാത്രയ്ക്കും ചടങ്ങുകൾക്കും ഒടുവിലാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.
പെൺകുട്ടിയുടെ അമ്മയായ ലെസ്വിയ റിയോസ് ശവപ്പെട്ടിക്കരികിൽ നിന്ന് കരയുന്നതിനിടയിൽ പെട്ടിയുടെ ഉള്ളിൽ നിന്നും എന്തോ അനക്കം ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് ശവപ്പെട്ടിയുടെ ചെറിയ വാതിൽ തുറന്ന് നോക്കിയ അമ്മ കണ്ടത് അനങ്ങിക്കൊണ്ടിരിക്കുന്ന മകളെയാണ്.
നിമിഷങ്ങൾക്കകം കുട്ടി ശവപ്പെട്ടിയിൽ നിന്ന് എഴുന്നേറ്റു വന്നത് അവിടെയെത്തിയ ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു. ഉടൻതന്നെ അവളെ പുറത്തെടുത്ത് കുടിക്കാൻ വെള്ളം നൽകിയതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വ്യാപക വിമർശനം സംഭവത്തിന് ശേഷം സംസാരിച്ച യൂലെയ്ഡി, ബോധം നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പ് തനിക്ക് നെഞ്ചിൽ കനത്ത വേദനയുണ്ടായിരുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ വിചിത്ര സംഭവത്തിന് പിന്നിലെ വൈദ്യശാസ്ത്രപരമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം, ഡോക്ടറുടെ സ്ഥിരീകരണമോ ഔദ്യോഗിക മരണ സർട്ടിഫിക്കറ്റോ ഇല്ലാതെയുള്ള കുടുംബത്തിന്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. ആശുപത്രി സഹായം തേടാതെ തിടുക്കപ്പെട്ട് അന്ത്യകർമ്മങ്ങൾക്ക് തയ്യാറായതിനെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

