നഗ്നനായി തെരുവിലൂടെ നടന്നതിന് പൊലീസ് അറസ്റ്റ് ചെയ്തയാള്‍ പറഞ്ഞത് താന്‍ അന്യഗ്രഹവാസിയാണെന്ന്. യു എസിലെ ഫ്ലോറിഡയിലാണ് സംഭവം.
മാര്‍ച്ച് എട്ടിന് രാത്രി ഒമ്ബത് മണിക്കാണ് പൊലീസ് സ്റ്റേഷനില്‍ വഴിയിലൂടെ ഒരാള്‍ നഗ്നനായി നടക്കുന്നവെന്ന് ഫോണ്‍ കാള്‍ വന്നത്. തുടര്‍ന്ന് അവര്‍ സംഭവസ്ഥലത്തെത്തി.
ഒരാള്‍ വസ്ത്രങ്ങളൊന്നും ധരിക്കാതെ പൊതുജനങ്ങള്‍ക്ക് മുന്നിലൂടെ നടന്നു പോകുന്നത് കണ്ട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
പാം ബീച്ച് പൊലീസ് സ്റ്റേഷനിലേയ്ക്കാണ് പ്രതിയെ കൊണ്ടുപോയത്.
ആദ്യം അയാള്‍ തന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും നല്കാന് തയ്യാറായിരുന്നില്ല. താന്‍ മറ്റാെരും ഗ്രഹത്തില്‍ നിന്ന് വന്നതാണെന്നും തനിക്ക് ഒരു സോഷ്യല്‍ സെക്യൂരിറ്റി നമ്ബറോ തിരിച്ചറിയാല്‍ കാര്‍ഡോ ഇല്ലെന്നും പ്രതി പറഞ്ഞു.
എന്നാല്‍ കുറേ ചേദ്യം ചെയ്ത ശേഷം ഇയാള്‍ യഥാര്‍ത്ഥ പേരും വിവരങ്ങളും വെളിപ്പെടുത്തുകയായിരുന്നു. പ്രതി 44 വയസുള്ള ജേസണ്‍ സ്മിത്ത് എന്നയാളാണ് എന്നാണ് പൊലീസ് കണ്ടെത്താല്‍.
The post റോഡിലൂടെ നഗ്നനായി നടന്നു; തിരിച്ചറിയാല്‍ രേഖകള്‍ ഒന്നുമില്ല, പൊലീസിനോട് പറഞ്ഞത് താന്‍ അന്യഗ്രഹവാസിയെന്ന് appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

