സ്വന്തം ലേഖകൻ കോട്ടയം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. മൂരണി പറമ്പിൽ (തൊട്ടിയിൽ )സജിയുടെ ഭാര്യ ലിസ്സി സെബാസ്റ്റ്യൻ ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച എംസി റോഡിൽ തെള്ളകം അരുവാകൊഴിഞ്ഞി വളവു ഭാഗത്ത് റോഡിലൂടെ നടന്ന് പള്ളിയിൽ പോകുകയായിരുന്ന യുവതിയെ അടൂരിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് ഐസ് ക്രീം എടുക്കാൻ പോയ ഗുഡ്സ് ഓട്ടോ റിക്ഷ ഇടിക്കുകയായിരുന്നു. പുലർച്ചെ 6 മണിയോടെയായിരുന്നു അപകടം.
അഞ്ച് ദിവസത്തോളമായി കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന യുവതി മരണത്തിനു കീഴടങ്ങി.
സൗദിയിൽ നേഴ്സ് ആയിരുന്നു. ഭർത്താവ്:
സജി തോമസ് ,
മക്കൾ
നോയൽ ടോം സജി,
നമിത തെരസാ സജി,
നൈജൽ സെബാസ്റ്റ്യൻ സജി
The post വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; അപകടം നടന്നത് റോഡിലൂടെ നടന്ന് പോകുന്നതിനിടെ appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

