ഓടുന്ന ട്രെയിനിന് മുന്നില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്ത വിദ്യാര്‍ത്ഥിക്ക് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം.
സനത് നഗറിലെ റെയില്‍വേ ട്രാക്കില്‍വെച്ചാണ് ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സര്‍ഫ്രാസി(16)നെ ട്രെയിനിടിച്ച് തെറിപ്പിച്ചത്.
രണ്ട് സുഹൃത്തുക്കളോടൊപ്പം ഇന്‍സ്റ്റഗ്രാം റീലിനായി ഒരു വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു സര്‍ഫ്രാസ്. പാളത്തോട് ചേര്‍ന്നു നിന്നായിരുന്നു ഷൂട്ട്.
സംഭവസ്ഥലത്തു വച്ചു തന്നെ സര്‍ഫ്രാസ് മരിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. The post ഓടുന്ന ട്രെയിനിന് മുന്നില്‍ റീല്‍സ് ഷൂട്ട് ചെയ്തു, ഒമ്ബതാം ക്ലാസുകാരന് ദാരുണാന്ത്യം appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

