സ്വന്തം ലേഖിക ന്യൂഡല്‍ഹി: ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേ ബോര്‍ഡ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായി അദ്ദേഹം അറിയിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ രാജിയ്ക്കായി പ്രതിപക്ഷം മുറവിളി കൂട്ടുന്നതിനിടയിലാണ് സിബിഐ അന്വേഷണമുണ്ടാകുമെന്ന് അശ്വിനി വൈഷ്ണവ് തന്നെ അറിയിച്ചത്. ട്രെയിൻ അപകടത്തില്‍ റെയില്‍വേയുടെ ആഭ്യന്തര അന്വേഷണത്തിന് പുറമേ മറ്റ് ഏജൻസികളെ പരിഗണിക്കുമെന്ന് റെയില്‍വേ മന്ത്രാലയം നേരത്തെ സൂചന നല്‍കിയിരുന്നു.
ട്രെയിൻ അപകടമുണ്ടായ ബാലസോറിലെ റെയില്‍വേ ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ ഇന്നത്തോടെ പൂര്‍ത്തിയാകുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചിരുന്നു. എല്ലാം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി വാര്‍ത്താ ഏജൻസിയോട് പറഞ്ഞു.
‘അപകടത്തിന്റെ മൂലകാരണം എന്താണെന്ന് കണ്ടെത്തി. മൃതദേഹങ്ങളെല്ലാം സംഭവ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്.
ട്രാക്കിന്റെ പണി ഇന്ന് തന്നെ തീര്‍ക്കും. ബുധനാഴ്ച രാവിലെയോടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.’- മന്ത്രി പറഞ്ഞു.
The post ഒഡീഷ ട്രെയിന്‍ ദുരന്തം; സിബിഐ അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്; ബുധനാഴ്ചയോടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കും appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

