സ്വന്തം ലേഖകൻ കൊച്ചി; യാത്രക്കാരോട് രണ്ട് രൂപ കൂട്ടി വാങ്ങിയതിന് എറണാകുളം ജില്ലയിലെ ഏഴ് സ്വകാര്യ ബസ്സുകൾക്ക് ആർടിഒയുടെ നോട്ടീസ്. ഇടപ്പള്ളിയിൽ നിന്നും കാക്കനാട് നിന്നും ബസിൽ കയറിയ രണ്ട് യാത്രക്കാരാണ് പോലിസിൽ പരാതി നൽകിയത്.
ഇടപ്പള്ളിയിൽ നിന്നും കാക്കനാട് നിന്നും ബസിൽ കയറിയ രണ്ട് യാത്രക്കാരാണ് പോലിസിൽ പരാതി നൽകിയത്. സാധാരണ ഗതിയിൽ മേനകയിലും ബോട്ട് ജെട്ടിയിലും ഇറങ്ങുന്ന യാത്രക്കാരോട് ഒരേ തുകയാണ് വാങ്ങേണ്ടത്.
എന്നാൽ ബോട്ട് ജെട്ടിയിൽ ഇറങ്ങുന്നവരോട് രണ്ട് രൂപ അധികം വാങ്ങിക്കാറുള്ള സ്വകാര്യ ബസുകൾ ഉണ്ട്. ഈ കാരണം കാട്ടിയാണ് ഏഴ് സ്വകാര്യ ബസുകൾക്ക് ആർടിഒ നോട്ടീസ് നൽകിയിരിക്കുന്നത്.
ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും അല്ലെങ്കിൽ ബസിന്റെ പെർമിറ്റ് തന്നെ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിൽ നൽകിയിരിക്കുന്നത്. ഇടപ്പള്ളി സ്റ്റോപ്പിൽ നിന്നും ബോട്ട്ജെട്ടി വരെ യാത്ര ചെയ്യാൻ ഒരാൾക്ക് 13 രൂപയും , കാക്കാനാട് നിന്ന് ബോട്ട്ജെട്ടി വരെ 18 രൂപയുമാണ് മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നിരക്ക്.
എന്നാൽ ഇതിന് പകരം 2 രൂപ കുട്ടിയാണ് യാത്രക്കാരോട് ബസ്ജീവനക്കാർ വാങ്ങിയിരുന്നത്. ഇത് അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെയാണ് ഏഴ് ബസുകൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത് The post യാത്രക്കാരിൽ നിന്ന് രണ്ട് രൂപ അധികമായി വാങ്ങി; എറണാകുളത്ത് ഏഴ് സ്വകാര്യ ബസുകൾക്ക് ആർ.ടി.
ഒയുടെ നോട്ടീസ് ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കും appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

