തൃശ്ശൂര്‍: ട്രാന്‍സ്മെന്നും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥ് മരിച്ച നിലയില്‍. പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശിയായിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ സൈബര്‍ ആക്രമണവും വാര്‍ത്തകളുമാണ് മരണ കാരണമെന്നാണ് റിപോര്‍ട്ടുകള്‍. അയ്യന്തോളിലെ വാടക വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് കണ്ടെത്തിയത്.
മൃതശരീരം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു. ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാനയും ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട
പോസ്റ്റായിരുന്നു വാര്‍ത്തക്ക് കാരണം. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്ന് പ്രവീണ്‍ വ്യക്തമാക്കിയിരുന്നു.
വ്യക്തിപരമായ കാര്യങ്ങളെ ചില ഓണ്‍ലൈനിലെ ചില മാധ്യമങ്ങള്‍ ആഘോഷമാക്കിയതാണ് പ്രവീണിനെ വേദനിപ്പിച്ചതെന്ന് റിപോര്‍ട്ടുകള്‍. അതിന് തുടര്‍ന്ന് പ്രവീണിന് നേരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.
ബോഡി ബില്‍ഡര്‍ ആയിരുന്ന പ്രവീണ്‍ 2021ല്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ജേതാവായിരുന്നു. 2022 ല്‍ മുംബൈയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ്ങിന്റെ ഫൈനലിലും പ്രവീണ്‍ മത്സരിച്ചു.
The post ട്രാന്‍സ്മെന്നും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥ് മരിച്ച നിലയില്‍ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

