സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച (25) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തുടർന്ന് തിങ്കളാഴ്ചയും (26) അതീവ ജാഗ്രതയുടെ ഭാഗമായി പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം വിവിധ ദിവസങ്ങളിലെ ജാഗ്രതാ മുന്നറിയിപ്പുകൾ താഴെ പറയുന്നതാണ്:
റെഡ് അലർട്ട് പ്രഖ്യാപിച്ച തീയതികളും ജില്ലകളും:
– 25/10/2026: മലപ്പുറം, കോഴിക്കോട്, വയനാട്
– 26/10/2026: ഇടുക്കി, പാലക്കാട്
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച തീയതികളും ജില്ലകളും:
– 24/10/2026: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
– 25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ
– 26/10/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച തീയതികളും ജില്ലകളും:
– 24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
– 25/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട്
– 26/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്
– 27/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പൊതുജനങ്ങളും ബന്ധപ്പെട്ട
വകുപ്പുകളും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

