പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പക; വിദ്യാര്‍ഥിനിയെ കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
മൂന്നാറില്‍ ടിടിസി വിദ്യാര്‍ഥിനിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.. പാലക്കാട് സ്വദേശി ആല്‍വിനാണ് അറസ്റ്റിലായത്.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നുള്ള പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ഹോസ്റ്റലിലേക്ക് നടന്നുപോവുമ്പോഴാണ് പാലക്കാട് സ്വദേശി പ്രിന്‍സിക്ക് നേരെ ആക്രമണം ഉണ്ടാവുന്നത്.
വാക്കത്തി കൊണ്ട് ആല്വിന് പ്രിന്‍സിയുടെ കഴുത്ത് ലക്ഷ്യമാക്കി വെട്ടുകയായിരുന്നു. എന്നാല്‍ വെട്ട് മുഖത്താണ് കൊണ്ടത്.
കവിളില്‍ ആഴത്തില്‍ പരിക്കേറ്റു.. ഓടി രക്ഷപ്പെട്ട
പ്രതിയെ രാത്രി രണ്ട് മണിയോടെ പൊലീസ് പിടികൂടി.. സംഭവശേഷം പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തി.
ഇതോടെ ആല്‍വിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെയും യുവതിയുടെയും ആരോഗ്യനില തൃപ്തികരമാണ്..
റോഡരികില്‍ രക്തത്തില്‍ കുളിച്ചുകിടന്ന പ്രിന്‍സിയെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി
Love disappointment followed by resentment; The young man who tried to kill the student was arrested
A young man was arrested in the case of trying to kill a TTC student in Munnar..
Alvin, a native of Palakkad, was arrested. The police said that the reason for the attack was a grudge following a disappointment in love.
Prince, a native of Palakkad, was attacked while walking to the hostel on Tuesday evening. Alvin aimed at Prince’s neck and cut it with a knife.
But the cut was on the face. He was deeply injured on his cheek..
The accused who ran away was caught by the police around two o’clock in the night.. After the incident, the police found that the accused tried to commit suicide by cutting his wrist.
With this, Alvin was shifted to the hospital. The health condition of the accused and the young woman is satisfactory.
Princi, who was lying in a pool of blood on the roadside, was brought to the hospital by passers-by. The police recorded the woman’s statement.
The post പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പക; വിദ്യാര്‍ഥിനിയെ കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

