കല്‍പ്പറ്റ: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വില്‍പ്പനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി അബ്ബാസ് അലി(48) ആണ് കല്‍പ്പറ്റ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. കല്‍പ്പറ്റ ബിവറേജസ് ഔട്ട്ലെറ്റിന് സമീപം ലോട്ടറി വില്‍പ്പന നടത്തുന്ന സ്ത്രീയെ സമീപിച്ച പ്രതി, ടിക്കറ്റിലെ അഞ്ചാമത്തെ അക്കം ചുരണ്ടി മാറ്റി മറ്റൊരു അക്കം ഒട്ടിച്ച ശേഷം, അത് സമ്മാനാര്‍ഹമായ ടിക്കറ്റാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
ഇത്തരത്തില്‍ 5000 രൂപ തട്ടിയെടുത്ത ശേഷം പ്രതി സ്കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. വിവരമറിഞ്ഞ ഉടന്‍ കല്‍പ്പറ്റ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും, ജില്ല വിടും മുമ്പ് ലക്കിടിയില്‍ വെച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു.
കല്‍പ്പറ്റ എസ്.ഐ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സബ് ഇന്‍സ്പെക്ടര്‍മാരായ വിമല്‍ ചന്ദ്രന്, ഒ.എം സൈദ, സിവില്‍ പോലീസ് ഓഫിസര്‍മാരായ ജെറിന് കെ.
ജോണി, എം.ആര്. അനീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും പിടികൂടുന്നതിനും നേതൃത്വം നല്‍കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

