സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചതിന് മൂന്ന് വയസുകാരിക്ക് മുത്തശിയുടെ ക്രൂര മർദ്ദനം. തിരുവനന്തപുരം വർക്കല കല്ലുമലക്കുന്നിലാണ് സംഭവം.
പ്ലേ സ്കൂളിൽ പോകാതെ വാശി കാണിച്ചതിന് ഇടവഴിയിൽ വെച്ച് മുത്തശി കുഞ്ഞിനെ പൊതിരെ തല്ലുകയായിരുന്നു.തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യം പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പ്ലേ സ്കൂളിലേക്കുള്ള വഴിയിൽ വെച്ച് കുട്ടിയെ മുത്തശി തല്ലുന്നതിന്റെ വീഡിയോ അയൽവാസിയായ യുവതിയാണ് മൊബൈലിൽ പകർത്തിയത്.
ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നാട്ടുകാർ പിന്നീട് പൊലീസിൽ പരാതിപ്പെട്ടു. ബാലാവകാശ നിയമ പ്രകാരം മുത്തശ്ശിക്കെതിരെ പൊലീസ് കേസെടുത്തു.
The post പ്ലേ സ്കൂളിൽ പോകാൻ മടി; മൂന്ന് വയസുകാരിക്ക് മുത്തശ്ശിയുടെ ക്രൂര മർദ്ദനം; കുട്ടി കരഞ്ഞു പറഞ്ഞിട്ടും വിട്ടില്ല ; ബാലാവകാശ നിയമ പ്രകാരം മുത്തശ്ശിക്കെതിരെ കേസ് appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

