കാറുകളിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങൾ കേവലം നാവിഗേഷനും പാട്ടുകൾ കേൾക്കുന്നതിനും മാത്രമായി പരിമിതപ്പെട്ടിരുന്ന കാലം മാറി. ആൻഡ്രോയിഡ് ഓട്ടോ സാങ്കേതികവിദ്യയുടെ വരവോടെ വാഹന ഡാഷ്ബോർഡുകൾ കൂടുതൽ കാര്യക്ഷമമായ ഡിജിറ്റൽ കൺട്രോൾ ഹബ്ബുകളായി മാറിയിരിക്കുകയാണ്.
ഗൂഗിൾ മാപ്സ്, സ്പോട്ടിഫൈ എന്നിവയ്ക്കപ്പുറം യാത്രാനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രധാന ആപ്പുകളെ പരിചയപ്പെടാം. സൂം (Zoom)
ഡ്രൈവിംഗിനിടയിൽ മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടി വരുന്നവർക്ക് സുരക്ഷിതമായ രീതിയിലാണ് സൂം ആൻഡ്രോയിഡ് ഓട്ടോയിൽ പ്രവർത്തിക്കുന്നത്.
ലാപ്ടോപ്പുകളിലേതുപോലെ ശ്രദ്ധ തിരിക്കുന്ന വീഡിയോ സ്ക്രീനുകൾക്ക് പകരം ഓഡിയോ ഓൺലി മോഡിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. വലിയ ബട്ടണുകൾ ഉപയോഗിച്ച് കോളുകൾ മ്യൂട്ട് ചെയ്യാനും അവസാനിപ്പിക്കാനും സാധിക്കും.
കലണ്ടറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വരുന്ന മീറ്റിംഗുകളുടെ വിവരങ്ങൾ ഡാഷ്ബോർഡിൽ കാണുകയും ഒറ്റ ടാപ്പിലൂടെ ജോയിൻ ചെയ്യാനും സാധിക്കും. സ്പോട്ട്ഹീറോ (SpotHero)
നഗരങ്ങളിൽ പാർക്കിംഗ് സ്ഥലം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്.
ചിക്കാഗോ, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ തുടങ്ങിയ പ്രധാന നഗരങ്ങളിൽ പാർക്കിംഗ് സ്പോട്ടുകൾ മുൻകൂട്ടി റിസർവ് ചെയ്യാൻ സ്പോട്ട്ഹീറോ സഹായിക്കുന്നു. മൊബൈൽ ആപ്പ് വഴി നേരത്തെ ബുക്ക് ചെയ്യുന്ന വിവരങ്ങൾ വാഹനത്തിന്റെ സ്ക്രീനിൽ പരിശോധിക്കാനും പാർക്കിംഗ് കേന്ദ്രങ്ങളിലേക്ക് ഗതിനിർണ്ണയം നടത്താനും സാധിക്കും.
പ്ലഗ്ഷെയർ (PlugShare)
ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഏറെ പ്രയോജനപ്രദമായ ആപ്പാണ് പ്ലഗ്ഷെയർ. ഗൂഗിൾ മാപ്സിനേക്കാൾ കൃത്യമായി ചാർജിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം ഇതിലൂടെ അറിയാം.
ഉപയോക്താക്കളുടെ വിലയിരുത്തലുകൾ അടിസ്ഥാനമാക്കി 0 മുതൽ 10 വരെയുള്ള ‘പ്ലഗ്സ്കോർ’ (PlugScore) ആപ്പ് നൽകുന്നു. ചാർജിംഗ് സ്റ്റേഷനുകളുടെ തത്സമയ അവസ്ഥ, തരാറുകൾ, ലഭ്യത എന്നിവ യാത്രയിലായിരിക്കുമ്പോൾ തന്നെ മനസ്സിലാക്കാൻ ഇത് സഹായിക്കും.
ഫ്യുവലിയോ (Fuelio)
വാഹനങ്ങളുടെ ഇന്ധന ഉപഭോഗം, സർവീസ് സമയപരിധി, റീഫ്യൂവലിംഗ് ലോഗുകൾ എന്നിവ രേഖപ്പെടുത്താൻ ഫ്യുവലിയോ സഹായിക്കുന്നു. ഡാഷ്ബോർഡ് സ്ക്രീനിൽ ലളിതമായ ഇന്റർഫേസാണ് ഇതിനുള്ളത്.
ഉപയോക്താക്കളുടെ വിവരങ്ങൾ അടിസ്ഥാനമാക്കി സമീപത്തുള്ള ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഇന്ധന സ്റ്റേഷനുകൾ കണ്ടെത്താനും ഇതിലൂടെ കഴിയും. മൈ റഡാർ (MyRadar)
സാധാരണ വെതർ ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി യാത്രാമാർഗ്ഗങ്ങളിലെ കാലാവസ്ഥ പ്രവചിക്കാൻ മൈ റഡാർ ആപ്പിലെ ‘റൂട്ട്കാസ്റ്റ്’ (RouteCast) ഫീച്ചറിന് സാധിക്കും.
റോഡിലെ താപനില, ശക്തമായ കാറ്റ്, റോഡ് പ്രതലത്തിലെ തടസ്സങ്ങൾ എന്നിവ ഓരോ 15 മിനിറ്റിലും ആപ്പ് പരിശോധിക്കുന്നു. ലക്ഷ്യസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ മുൻകൂട്ടി അറിയിച്ച് സുരക്ഷിതമായി യാത്ര പ്ലാൻ ചെയ്യാൻ ഇത് സഹായിക്കുന്നു.
സ്കാനർ റേഡിയോ (Scanner Radio)
പോലീസ്, ഫയർഫോഴ്സ്, മറ്റ് അടിയന്തര സേനങ്ങൾ എന്നിവയുടെ 8,000-ത്തിലധികം ലൈവ് ഓഡിയോ ഫീഡുകൾ ലഭിക്കുന്ന ആപ്പാണ് സ്കാനർ റേഡിയോ. യാത്രാവേളയിൽ മുന്നിലുള്ള ഗതാഗത തടസ്സങ്ങൾക്കും അപകടങ്ങൾക്കും കാരണം എന്തെന്ന് തത്സമയം മനസ്സിലാക്കാൻ ഈ ആപ്പ് വഴി സാധിക്കും.
സാംസങ് സ്മാർട്ട് തിങ്സ് (Samsung SmartThings)
വാഹനത്തിലിരുന്ന് തന്നെ വീടുകളിലെ സ്മാർട്ട് ഉപകരണങ്ങൾ നിയന്ത്രിക്കാൻ സാംസങ് സ്മാർട്ട് തിങ്സ് സഹായിക്കുന്നു. ലൊക്കേഷൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇതിലൂടെ വീട്ടിലേക്ക് അടുക്കുമ്പോൾ തന്നെ ഗാരേജ് ഡോറുകൾ തുറക്കാനും ഹാൾ ലൈറ്റുകൾ തെളിയിക്കാനും സാധിക്കും.
ഡ്രൈവിംഗിന് തടസ്സമാകാത്ത രീതിയിലാണ് ഇതിന്റെ ഇന്റർഫേസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗെയിംസ്നാക്സ് (GameSnacks)
വാഹനം പാർക്ക് ചെയ്തിരിക്കുന്ന സമയങ്ങളിൽ വിനോദത്തിനായി ഉപയോഗിക്കാവുന്ന ഗെയിമിംഗ് ആപ്പാണ് ഗെയിംസ്നാക്സ്.
2048, കാൻഡൻ ഹീറോ, അൺബ്ലോക്ക് ദാറ്റ് തുടങ്ങിയ ടച്ച്സ്ക്രീൻ ഗെയിമുകൾ ഇതിൽ ലഭ്യമാണ്. എന്നാൽ വാഹനം ഡ്രൈവിംഗ് മോഡിലേക്ക് മാറ്റുന്നതോടെ സുരക്ഷ മുൻനിർത്തി ഈ ആപ്പ് സ്വയമേവ അപ്രത്യക്ഷമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

