കോട്ടയത്ത് വെച്ച് നടന്ന ഐസിഎസ്ഇ ബി സോൺ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ചെറിയനാട് സെന്റ് ജോസഫ് സ്കൂളിന് മികച്ച വിജയം. ടൂർണമെന്റിൽ വിവിധ വിഭാഗങ്ങളിലായി മാറ്റുരച്ച സ്കൂൾ ടീം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.
അണ്ടർ 14, അണ്ടർ 17 ബോയ്സ് വിഭാഗങ്ങളിൽ ചാമ്പ്യൻ പട്ടം സ്വന്തമാക്കാൻ ചെറിയനാട് സെന്റ് ജോസഫ് സ്കൂളിന് സാധിച്ചു. കൂടാതെ അണ്ടർ 19 ബോയ്സ് വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് സ്ഥാനവും ടീം കരസ്ഥമാക്കി.
കായികരംഗത്ത് സ്കൂളിന്റെ ഈ നേട്ടം വലിയൊരു മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

