ജെറുസലേം: ഗാസയിലെ സംഘർഷത്തിന് വിരാമമിടാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി ഇസ്രയേൽ ഔദ്യോഗികമായി നിരാകരിച്ചു. ‘ബോർഡ് ഓഫ് പീസ്’ എന്ന നാമകരണത്തിൽ യുഎസ് ഭരണകൂടം അവതരിപ്പിച്ച നയരേഖയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളിക്കളഞ്ഞത്.
ഹമാസ് പൂർണ്ണമായും ആയുധങ്ങൾ വെച്ചു കീഴടങ്ങുന്നതുവരെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഹമാസിന്റെ നിരായുധീകരണം പൂർത്തിയാകണമെന്ന ആവശ്യമുയർത്തി, വെടിനിർത്തൽ ധാരണ നിലനിൽക്കുന്ന സാഹചര്യത്തിലും ഗാസയിൽ ഇസ്രായേൽ സൈന്യം ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ഈ നിർണ്ണായക പ്രഖ്യാപനം വന്നിരിക്കുന്നത്.
വെടിനിർത്തൽ കരാറിനുശേഷം യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാനുള്ള തന്റെ 15 ഇന പദ്ധതിയിൽ വലിയ പുരോഗതിയുണ്ടായതായി കഴിഞ്ഞ മാസമാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് പലസ്തീനെതിരെ കനത്ത സൈനിക നടപടിക്ക് രാജ്യം തുടക്കമിട്ടത്.
ഞായറാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിലാണ് ട്രംപിന്റെ സമാധാന കരാർ തള്ളുന്നതായി നെതന്യാഹു വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രധാനമന്ത്രി നിലപാട് കടുപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
രാജ്യത്തെ തീവ്ര വലതുപക്ഷ അനുഭാവികളിൽ നിന്ന് സമാധാന കരാർ ഉപേക്ഷിക്കണമെന്ന ആവശ്യപ്പെട്ട് വലിയ തോതിലുള്ള സമ്മർദ്ദമാണ് നെതന്യാഹു നേരിട്ടിരുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് ഗാസ സമാധാനത്തിനായി ട്രംപ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

