ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (എഐ) അമിത നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ തിടുക്കമില്ലെന്നും, ഇത് അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈറ്റ് ഹൗസിൽ നടന്ന എഐ ഉച്ചകോടിയിൽ പ്രമുഖ ടെക് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നത്. എഐ കമ്പനികൾ ശക്തമായ സ്വയം നിയന്ത്രണം പാലിക്കണമെന്നും, ആഗോള എഐ മത്സരത്തിൽ അമേരിക്കൻ മേൽക്കൈ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ, സാത്യ നദെല്ല, ജെൻസൻ ഹുവാങ്, ജെഫ് ബെസോസ്, സാം ആൾട്ട്മാൻ ഉൾപ്പെടെയുള്ള പ്രമുഖ ടെക് മേധാവികൾ ചർച്ചയിൽ പങ്കെടുത്തു.തുടർച്ചയായി സ്വയം മെച്ചപ്പെടാൻ ശേഷിയുള്ള എഐ സംവിധാനങ്ങൾ ഭാവിയിൽ മനുഷ്യരാശിക്ക് തന്നെ വലിയ ഭീഷണിയായേക്കാം എന്ന് സാങ്കേതികവിദഗ്ധരടക്കം മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇത്തരം ഭീഷണികൾ വെറും വ്യാജപ്രചാരണമാണെന്നാണ് ട്രംപിൻ്റെ നിലപാട്. എഐയ്ക്ക് മേൽ കടുത്ത സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഈ മേഖലയിലെ ഗവേഷണങ്ങളെയും വളർച്ചയെയും തടസ്സപ്പെടുത്തുമെന്നുമാണ് ട്രംപിൻ്റെ പക്ഷം.
ചൈനയുമായുള്ള ആഗോള മത്സരത്തിൽ അമേരിക്ക പിന്നിലാകാൻ അത് കാരണമാകുമെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. യോഗത്തിൽ പങ്കെടുത്ത കമ്പനികൾ എഐ സുരക്ഷയുമായി ബന്ധപ്പെട്ട
‘വൈറ്റ് ഹൗസ് അക്കോർഡ് ഓൺ സൂപ്പർ ഇന്റലിജൻസ്’ കരാറിൽ ഒപ്പുവെച്ചു. കരാർ നിയമപരമായി നിർബന്ധിതമല്ലെങ്കിലും കമ്പനികൾക്ക് ഇത് ധാർമ്മികമായ ഒരു ഉത്തരവാദിത്തമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്ന പേര് മാറ്റി പകരം ‘സൂപ്പർ ഇന്റലിജൻസ്’ (എസ്ഐ) എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്യുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഉച്ചകോടിക്ക് മുന്നോടിയായി, നടന്ന ചടങ്ങിൽ വെച്ച് ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ചേർന്ന് America.gov എന്ന പുതിയ ഔദ്യോഗിക വെബ്സൈറ്റും പുറത്തിറക്കി.
പൊതുജനങ്ങൾക്ക് വിവിധ ഗവൺമെന്റ് സേവനങ്ങളും വിവരങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു ഏകീകൃത പോർട്ടൽ ആയിട്ടാണ് ഈ വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

