ഡെമോക്രാറ്റുകൾ തനിക്കെതിരെ ഇംപീച്ച്മെന്റ് നടപടികൾക്ക് മുതിർന്നാൽ, അത് അവരുടെ പാർട്ടിയെ തകർക്കുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത പരാജയം നേരിട്ടതിനു പിറ്റേന്ന്, വരാൻ സാധ്യതയുള്ള ഇംപീച്ച്മെന്റിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അവർ അങ്ങനെ ചെയ്താൽ അത് ഡെമോക്രാറ്റിക് പാർട്ടിയെ നശിപ്പിക്കുമെന്നാണ് കരുതുന്നത്. തനിക്കെതിരെ ഇംപീച്ച്മെന്റ് നടപടി സ്വീകരിക്കാൻ യാതൊരു കാരണവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട ട്രംപ്, വൈറ്റ് ഹൗസിലെ നിർമാണ പദ്ധതികളെക്കുറിച്ചാണ് സംസാരിച്ചത്.
വൈറ്റ് ഹൗസ് ബാൾറൂമിന്റെ നിർമാണ സ്ഥലത്തു നടന്ന ചടങ്ങിൽ, 41 മിനിറ്റിലധികമാണ് അദ്ദേഹം കെട്ടിട നിർമാണത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും വിശദീകരിച്ചത്.
സീലിങ്ങിന്റെ ഉയരം, തൂണുകൾ, ഫ്ലോർ പ്ലാനുകൾ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം സംസാരിച്ചു. സുപ്രീം കോടതിയിലെ തൂണുകൾക്ക് സമാനമായ ലൈംസ്റ്റോൺ തൂണുകൾ അടുത്ത ആഴ്ച സ്ഥാപിക്കുമെന്നും ഫിനിഷിങ്ങിനായി ഇറ്റാലിയൻ മാർബിൾ ഉപയോഗിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
തുടർന്ന് അത്യാധുനിക ബങ്കറിനെക്കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

