വാഷിങ്ടൻ ∙ അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ശതകോടീശ്വരനായ ഇലോൺ മസ്കിന് സാമ്പത്തികമായും വ്യവസായപരമായും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്നതിനായി വലിയ തുകയാണ് അദ്ദേഹം ഇതിനായി ചെലവഴിച്ചത്.
തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികളുടെ വിജയത്തിനായി ഏകദേശം 500 മില്യൺ ഡോളറോളം അതായത് 4,700 കോടിയോളം രൂപയാണ് മസ്ക് വിനിയോഗിച്ചത്. എന്നാൽ ഫലം പുറത്തുവന്നപ്പോൾ ഡെമോക്രാറ്റുകൾ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടി വിജയം ഉറപ്പിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു വ്യക്തി നടത്തുന്ന ഏറ്റവും ഉയർന്ന സാമ്പത്തിക സഹായങ്ങളിലൊന്നായിരുന്നു മസ്കിന്റേതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മസ്കിന്റെ സ്വന്തം സംസ്ഥാനമായ ടെക്സാസ് ഉൾപ്പെടെ കൻസാസ്, സൗത്ത് കരോലിന, നോർത്ത് കരോലിന, ഒഹായോ തുടങ്ങിയ നിർണായക മേഖലകളിലെല്ലാം റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ പരാജയം ഏറ്റുവാങ്ങുകയും ഡെമോക്രാറ്റുകൾ വിജയം പിടിച്ചെടുക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തന്റെ പരാജയത്തെ പരിഹസിച്ച് കൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയായ എക്സിൽ ഒരു കുറിപ്പ് പങ്കുവെച്ചു. ‘‘തിരഞ്ഞെടുപ്പിൽ ഇടപെടാൻ ഞാൻ പ്രയോഗിച്ച ബഹിരാകാശ ലേസറുകൾ ഇത്തവണ ഫലിച്ചില്ലെന്ന് തോന്നുന്നു’’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൂടാതെ ടെക്സാസിൽ ഡാറ്റാ സെന്ററുകളുടെ വിപുലീകരണത്തെ എതിർത്ത ഡെമോക്രാറ്റിക് സ്ഥാനാർഥി ജിന ഹിനോജോസ വിജയം കൈവരിച്ചതും മസ്കിന്റെ വ്യവസായ ലക്ഷ്യങ്ങൾക്ക് വലിയൊരു ആഘാതമായി മാറി. ഇതിന്റെ പശ്ചാത്തലത്തിൽ ഇനി ഡാറ്റാ സെന്ററുകൾ ബഹിരാകാശത്ത് സ്ഥാപിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

