ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ ബൈനാൻസ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ഏകദേശം 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ കറൻസികളാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം പുറത്തുവരുന്നത്.
ഏത് രീതിയിലാണ് സുരക്ഷാ വീഴ്ച ഉണ്ടായതെന്നും എക്സ്ചേഞ്ച് ഹാക്ക് ചെയ്യപ്പെട്ടതെന്നുമുള്ള കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല. ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി എക്സ്ചേഞ്ച് വഴിയുള്ള എല്ലാത്തരം ഇടപാടുകളും തൽക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്.
അതേസമയം, ഉപഭോക്താക്കൾക്ക് നഷ്ടപ്പെട്ട തുക കമ്പനി തിരികെ നൽകുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
ഈ സൈബർ ആക്രമണത്തിന് പിന്നിൽ നോർത്ത് കൊറിയയിൽ നിന്നുള്ള ഹാക്കർ സംഘമാണെന്ന് ചില സൈബർ സുരക്ഷാ കമ്പനികൾ അവകാശപ്പെടുന്നുണ്ട്. ബൈനാൻസ് ഹാക്ക് ചെയ്യപ്പെട്ട
വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ മൂല്യത്തിൽ കനത്ത ഇടിവ് രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

