അഹമ്മദാബാദ് ഗുജറാത്തിലെ മോർബിയിൽ അയൽക്കാരന്റെ കാറിനു തീയിട്ട യുവാവിനെ പൊലീസ് പിടികൂടി.
ചോദ്യം ചെയ്തപ്പോൾ, കാറിന്റെ സെൻസറുകൾ മൂലം ആവർത്തിച്ച് ഹോൺ മുഴങ്ങിയതു ശല്യമായെന്നു പ്രതി മറുപടി നൽകി. ഗുജറാത്തിലെ മോർബിയിലെ വാഗ്പാറ മേഖലയിൽ അഭിഭാഷക പുഷ്പബെൻ ഭട്ടിന്റെ സ്വിഫ്റ്റ് കാർ വീടിന് പുറത്തു പാർക്ക് ചെയ്തിരുന്നു.
ശിഖർ ജയേഷ്ഭായ് ഗോഹേൽ എന്ന യുവാവിന് കാറിനടുത്തേക്കു പോകുമ്പോഴൊക്കെ സെൻസറുകൾ ഹോൺ മുഴക്കുന്നതു ശല്യമായി തോന്നി. തുടർന്ന് കുറച്ചു പെട്രോൾ വാങ്ങി കാറിൽ തളിച്ച് തീയിട്ടുവെന്നാണു പൊലീസ് നൽകുന്ന മൊഴി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. ആക്രമണത്തിൽ കാറിന് 3.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

