പാലക്കാട് നഗരസഭയിലെ സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണമായും ആലപിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളുടെ ഭാഗത്തുനിന്നും വ്യത്യസ്ത നിലപാടുകൾ. യോഗ നടപടികൾക്കായി ഹാജർ രജിസ്റ്ററിൽ ഒപ്പിട്ട
ശേഷം യു ഡി എഫ് കൗൺസിലർമാർ വന്ദേമാതരം ആലപനത്തിൽ പങ്കെടുക്കാതെ ഹാളിൽ നിന്നും പുറത്തുപോവുകയായിരുന്നു. സാധാരണയായി എല്ലാ നഗരസഭാ കൗൺസിൽ യോഗങ്ങളിലും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങളാണ് ചൊല്ലാറുള്ളത്.
അതേസമയം യോഗത്തിൽ എൽ ഡി എഫ് കൗൺസിലർമാർ ആദ്യ ചരണം പാടിയതിന് പിന്നാലെ തങ്ങളുടെ സീറ്റുകളിൽ തിരികെ ഇരുന്നു. എന്നാൽ ബി ജെ പി കൗൺസിലർമാർ നഗരസഭയിൽ വന്ദേമാതരം പൂർണ്ണമായും ചൊല്ലിയാണ് യോഗനടപടികളിലേക്ക് കടന്നത്.
വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വ്യത്യസ്ത നിലപാടുകൾ കൗൺസിൽ യോഗത്തിലും ചർച്ചയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

