കോട്ടയം ജില്ലയിലെ പാമ്പാടിക്ക് സമീപം കെ.കെ. റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.
പാമ്പാടി പതിമൂന്നാം മൈലിൽ വെച്ചാണ് സ്വകാര്യ ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചത്. മീനടം വട്ടക്കാവ്വുങ്കൽ തോമസിന്റെ മകൾ ആഷ്ലി ആൻ തോമസ് (25), പാമ്പാടി മീനടം സ്വദേശി ഫാദർ കുര്യാക്കോസ് കടവുംഭാഗത്തിന്റെ മകൾ കൃപ (24) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
രാവിലെയായിരുന്നു ഈ ദാരുണ സംഭവം നടന്നത്. പൊൻകുന്നം ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതികൾ.
ഇതിനിടയിലാണ് കട്ടപ്പനയിൽ നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇവരുടെ വാഹനത്തിൽ ഇടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട
സ്കൂട്ടർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരുടെയും മൃതദേഹങ്ങൾ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

