തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി പുതിയ സംവിധാനം നടപ്പിലാക്കുന്നു.
പൊതുഅവധിവേളകൾ ഒഴികെയുള്ള തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്കു ശേഷം 3 മണി മുതല്‍ 5.30 വരെയാണ് സന്ദര്‍ഷകര്‍ക്ക് അനുമതി ഉണ്ടായിരിക്കുക. ഈ മൂന്ന് ദിവസങ്ങളില്‍ പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, വിവിധ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് സമുച്ചയത്തിലെ പരാതി പരിഹാര സെല്ലില്‍ വെച്ച് മുഖ്യമന്ത്രി നേരിട്ട് സ്വീകരിക്കും.
അതിനു ശേഷം മാത്രമായിരിക്കും ഓഫിസ് സമയത്ത് മറ്റ് സന്ദര്‍ഷകരെ കാണുക. മുന്‍കൂട്ടി അനുമതി വാങ്ങിയിട്ടുള്ളവര്‍ക്കും ഈ സമയക്രമത്തില്‍ ഓഫീസിലെത്തി മുഖാമുഖം കാണാം.
വരുന്ന സെപ്റ്റംബര്‍ 2 മുതല്‍ പുതിയ രീതി ഔദ്യോഗികമായി നിലവില്‍ വരും. ഇതര ജില്ലകളിൽ നിന്നും മറ്റും എത്തുന്ന പൊതുജനങ്ങള്‍ക്ക് പരാതികള്‍ വേഗത്തില്‍ സമർപ്പിക്കുന്നതിനും ഓഫിസിലെ തിരക്കുകള്‍ ലഘൂകരിക്കുന്നതിനുമാണ് ഈ പരിഷ്കരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ലഭ്യമല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലിന്റെ പ്രവര്‍ത്തനം തുടരുന്നതാണ്. ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3 മണി മുതല്‍ 5 മണി വരെ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്നും നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്നതായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

