തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യെ 2029ലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള പ്രചാരണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കടുത്ത അതൃപ്തി പുറത്തുവന്നു. രാഹുൽ ഗാന്ധിയെ മാത്രമേ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ സാധിക്കൂ എന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട്.
ടിവികെ ഇക്കാര്യത്തില്‍ നിലപാട് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ മന്ത്രിമാര്‍ സ്ഥാനം രാജിവെക്കുമെന്ന മുന്നറിയിപ്പും പാര്‍ട്ടി നല്‍കുന്നുണ്ട്. അതേസമയം, അടുത്തിടെ നടന്ന നിയമസഭാ സമ്മേളനത്തിനിടെ മന്ത്രി ഡി ശരത്കുമാര് ആണ് സി ജോസഫ് വിജയ് പ്രധാനമന്ത്രി പദത്തിലെത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്.
ഇതിനു പിന്നാലെ തമിഴക വെട്രി കഴകത്തിലെ (ടിവികെ) മറ്റ് പ്രമുഖ മന്ത്രിമാരും സമാനമായ ആവശ്യവുമായി വിവിധ വേദികളില്‍ രംഗത്തെത്തിയിരുന്നു. തൂത്തുക്കുടിയില്‍ 2029ലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി സി ജോസഫ് വിജയ് എന്നുള്ള തരത്തിലുള്ള പ്രചാരണങ്ങളും സജീവമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

