തിരുവനന്തപുരം: ഇസ്ലാമിക ആഘോഷവേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാറുടെ പരാമര്‍ശത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് മന്ത്രി ബിന്ദു കൃഷ്ണ.
ഈ പ്രസ്താവന കേരളത്തിനും രാജ്യത്തിനും ഒരുതരത്തിലും അനുകരണീയമല്ലെന്ന് അവർ വ്യക്തമാക്കി. സ്ത്രീകള്‍ പൊതുഇടങ്ങളിലേക്ക് ഇറങ്ങരുതെന്ന തരത്തിലുള്ള ഇത്തരം നിലപാടുകൾ പൊതുസമൂഹത്തിന് ഒരിക്കലും സ്വീകാര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നമ്മുടെ പെണ്‍കുട്ടികള്‍ ഏറെ മിടുക്കികളായി, സമര്‍ഥകളായി മത്സര പരീക്ഷകള്‍ വിജയിച്ച് അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളില്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ടുവരുന്ന കാലഘട്ടമാണിത്. ജനാധിപത്യ ഭരണ ക്രമത്തില്‍ മികച്ച ഭരണാധികാരികളായി തങ്ങളുടെ കഴിവ് തെളിയിച്ച് വലിയ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന നിരവധി സ്ത്രീകളാണ് നമ്മുടെ രാജ്യത്തുള്ളതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

