കണ്ണൂർ: ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റി രംഗത്ത്. സ്വാശ്രയ കോളേജ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ പാർട്ടി ഘടകങ്ങളുടെ പൂർണ്ണ പിന്തുണയോടെ ആകെ 24 ലക്ഷം രൂപ മാത്രമാണ് സമാഹരിച്ചതെന്ന് ഏരിയ കമ്മിറ്റി വ്യക്തമാക്കുന്നു.
എന്നാൽ, കോളേജ് സ്ഥാപിക്കുന്നതിന് ആവശ്യമായ 5 ഏക്കർ ഭൂമി കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടയിൽ ഉണ്ടായ പ്രളയവും കോവിഡും പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
ഈ പ്രതിസന്ധികൾക്കിടയിൽ ആരംഭിച്ച പാരലൽ കോളേജിന്റെ പ്രവർത്തനവും പിന്നീട് നിലച്ചുപോവുകയായിരുന്നു. നിലവിൽ സമാഹരിച്ച തുകയേക്കാൾ കൂടുതൽ വിപണി മൂല്യമുള്ള 38 സെന്റ് ഭൂമി സൊസൈറ്റിയുടെ കൈവശമുണ്ടെന്നും ഏരിയ കമ്മിറ്റി അറിയിച്ചു.
അതിനാൽ, ചില നിക്ഷിപ്ത താൽപര്യക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ പൊതുജനങ്ങൾ തള്ളിക്കളയണമെന്ന് ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ കർശനമായി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

