നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 800 കവിഞ്ഞു. ദുരന്തത്തിൽ 2500-ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ഇവർക്കായുള്ള തിരച്ചിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ദുരന്തത്തിൽ തങ്ങളുടെ 85 പൗരന്മാരെ കണ്ടെത്താനുണ്ടെന്ന് അമേരിക്ക ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഇതിൽ 9 പേരെ മാത്രമാണ് ഇതുവരെ രക്ഷപ്പെടുത്താൻ സാധിച്ചതെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് യാത്ര തിരിച്ച 49 പേരെ ടിബറ്റ് അതിർത്തി ഭാഗത്ത് കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, കാണാതായ മലയാളികളെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല. പൊന്നാനി സ്വദേശികളായ നാലുപേർക്കായി ടിബറ്റിനോട് ചേർന്നു കിടക്കുന്ന ചില മേഖലകളിൽ തിരച്ചിൽ നടക്കുന്നുണ്ടെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
രക്ഷപ്പെടുത്തിയവരുമായി സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 32 പേർക്ക് പരിക്കേറ്റതായി നേപ്പാൾ പൊലീസും അറിയിച്ചു. ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായി ഇന്ത്യൻ കരസേനയുടെ വിദഗ്ധ സംഘം തിരച്ചിൽ തുടരുന്നുണ്ട്.
നൂറിലധികം തൊഴിലാളികൾ ഈ തുരങ്കങ്ങളിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കേന്ദ്രങ്ങൾ വഴി സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരുന്നു.
നേപ്പാൾ പ്രളയത്തിൽ കാണാതായ ഏഴ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. 275 ഇന്ത്യൻ പൗരന്മാരും 128 ഇന്ത്യൻ വംശജരും ഉൾപ്പെടെ നൂറുകണക്കിന് വിദേശികളെക്കുറിച്ചുള്ള വിവരങ്ങളാണ് നിലവിൽ ലഭ്യമല്ലാത്തതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
കൈലാസ് മാനസരോവർ തീർത്ഥാടകരും വിവിധ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുമാണ് കാണാതായവരിൽ ഭൂരിഭാഗവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

