ദുബൈ: ഇടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി പടരുന്നു. ഇറാന്റെ അധീനതയിലുള്ള ഹോര്‍മുസിലെ ലാറഖ് ദ്വീപിലേക്ക് അമേരിക്ക ആക്രമണം നടത്തി.
റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. അമേരിക്കൻ ആക്രമണത്തിൽ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടുവെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു.
ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. ഇതിന്റെ തിരിച്ചടിയായി ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഐആർജിസി പിന്നീട് വ്യക്തമാക്കി.
ഇരുപക്ഷവും ആക്രമണം ആരംഭിച്ചതോടെ ആഗോള വിപണിയില്‍ എണ്ണവിലയിലും വർധനയുണ്ടായി. എണ്ണവിലയിൽ രണ്ട് ശതമാനത്തിലധികം വർധനയാണുണ്ടായത്.
ഇതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 90 ഡോളറിന് മുകളിലെത്തി. അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിനിടെ ഇറാൻ പ്രസിഡന്റും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന് നടക്കാനിരിക്കെയാണ് അമേരിക്കയുടെ ഈ പുതിയ നീക്കം.
ഈ കൂടിക്കാഴ്ചയിൽ അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തോട് റഷ്യൻ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. എതിരാളികൾക്ക് സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് ഇറാൻ പ്രതിരോധ മന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, അമേരിക്കയുമായി ഏതെങ്കിലും തരത്തിലുള്ള കരാറിലെത്തിയാലും, ആണവായുധം നിർമ്മിക്കാൻ ശ്രമിച്ചാൽ ഇറാനെ ആക്രമിക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ച നടത്തുന്നത്.
റഷ്യയിലെ ഇറാൻ അംബാസഡർ കാസെം ജലാലിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ആണ് ഈ വിവരം പുറത്തുവിട്ടത്. പുടിനുമായി പെസെഷ്കിയാൻ നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

