ആലപ്പുഴ പുന്നപ്രയിലെ അഗതിമന്ദിരത്തിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ ബ്രദർ മാത്യു ആൽബിൻ പൊലീസിൽ കീഴടങ്ങി. മാത്യു ആൽബിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.
തന്നോട് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും ഫോൺ കോൾ റെക്കോർഡുകളും പരാതിക്കാരി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
മുൻപ് ഗുണ്ടാപ്പട്ടികയിലുണ്ടായിരുന്ന മാത്യു ആൽവിൻ പിന്നീട് മാനസാന്തരപ്പെട്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി. പുന്നപ്ര പൊലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്.
സംഭവത്തിൽ ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

