ദേശീയപാത 66-ൽ നാട്ടികയിലെ ടോൾ പിരിവ് അടിയന്തരമായി നിർത്തിവയ്ക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ നിർദേശം നൽകി. ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ ടോൾ പിരിവ് ആരംഭിക്കുന്നതിനെതിരെ ബി.ജെ.പി ഒഴികെയുള്ള വിവിധ രാഷ്ട്രീയ കക്ഷികൾ ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ ഇടപെടൽ.
കൊടുങ്ങല്ലൂർ-കപ്രിക്കാട് റൂട്ടിൽ സർവീസ് റോഡിന്റെയും പാലത്തിന്റെ അപ്രോച്ച് റോഡിന്റെയും ഉൾപ്പെടെയുള്ള നിർമ്മാണ ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ ടോൾ പിരിവ് ആരംഭിച്ചാൽ പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി കലക്ടറും പോലീസും റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ ഔദ്യോഗിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ മന്ത്രി ഉത്തരവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

