സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ജനകീയവും ശക്തവുമാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി പുതുതായി ആരംഭിച്ച നാല് സർവീസുകൾ ഗതാഗത മന്ത്രി സി.പി. ജോൺ ഫ്ലാഗ് ഓഫ് ചെയ്തു.
തലസ്ഥാന നഗരിയിലെയും വിവിധ തീരദേശ മേഖലകളിലെയും യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും, കൂടുതൽ സൗകര്യപ്രദവും സമയബന്ധിതവുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ സർവീസുകൾക്ക് രൂപം നൽകിയിട്ടുള്ളത്. ചടങ്ങിനിടയിൽ പുതിയ സർവീസുകളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും മന്ത്രി നടത്തി.
വെട്ടുകാട് പള്ളിയിൽ നിന്ന് നാഗർകോവിൽ വഴി പ്രശസ്ത തീർഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നതിനുള്ള മുഴുവൻ നടപടിക്രമങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്നും, ഈ സർവീസ് ഉടൻ തന്നെ ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി സി.പി. ജോൺ അറിയിച്ചു.
പൊതുഗതാഗത രംഗത്ത് യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ സേവനങ്ങൾ ഉറപ്പാക്കാനുള്ള സമഗ്രമായ പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് തുടർന്നും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

