തിരുവനന്തപുരം നഗരസഭയിൽ ആർ. സുഗതന്റെ അവധി അപേക്ഷ മേയർ അംഗീകരിച്ചു.
പൗണ്ട് കടവ് വാർഡിലെ സ്വതന്ത്ര കൗൺസിലറായ സുധീഷ് ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് തീരുമാനം നടപ്പിലായത്. യോഗത്തിനിടയിൽ ആർ.
സുഗതന് ആറുമാസത്തേക്ക് അവധി അനുവദിക്കുന്നതായി മേയർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുടർന്ന് അവധി അംഗീകരിക്കുന്ന കൗൺസിലർമാർ കൈ ഉയർത്താൻ മേയർ നിർദ്ദേശം നൽകുകയായിരുന്നു.
സുധീഷ് അടക്കം ഭരണപക്ഷത്തിന് ആകെ 51 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. ഇതിൽ കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന പൗണ്ട് കടവ് സുധീഷും ഉൾപ്പെടുന്നു.
എന്നാൽ ഈ തീരുമാനത്തിനെതിരെ യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

