മാതാപിതാക്കൾ ഇല്ലാത്തതോ ഒറ്റ രക്ഷിതാവുള്ളതോ ആയ ഭിന്നശേഷിക്കാർക്കായി പ്രത്യേക ഭവനപദ്ധതിയും സാമൂഹിക പിന്തുണയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റിജോ വള്ളംകുളം കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സുരക്ഷിതമായ ഒരു വീട് ഓരോ ഭിന്നശേഷിക്കാരന്റെയും അടിസ്ഥാന അവകാശമാണെന്നും വിവിധ ഭവനപദ്ധതികൾ ഉണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നിരവധി ഭിന്നശേഷിക്കാർക്ക് വീട് ലഭിക്കാത്ത സാഹചര്യമുണ്ടെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
മാതാപിതാക്കൾ ഇല്ലാത്തതോ ഒറ്റ രക്ഷിതാവുള്ളതോ ആയ ഭിന്നശേഷിക്കാർ ഭാവിയെക്കുറിച്ചുള്ള വലിയ ആശങ്കയോടെയാണ് ജീവിക്കുന്നതെന്നും അവരുടെ സുരക്ഷിതമായ താമസവും സംരക്ഷണവും ഉറപ്പാക്കുന്ന പ്രത്യേക സംസ്ഥാനതല പദ്ധതി നടപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാർക്ക് എല്ലാ ഭവന പദ്ധതികളിലും മുൻഗണന ഉറപ്പാക്കുകയും അർഹരായ ഗുണഭോക്താക്കളെ മാനുഷിക പരിഗണനയോടെ ഉൾപ്പെടുത്തുകയും ചെയ്യണമെന്നും നിവേദനത്തിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

