തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നിർണ്ണായക അറസ്റ്റ്. കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി ഉടമയാണ് പൊലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപാണ് അറസ്റ്റിലായിരിക്കുന്നത്. ഉളൂർ സെക്ഷൻ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ് ഇയാൾ.
ഡ്രീംസ് സ്പാ ഔദ്യോഗികമായി നടത്തിയിരുന്നത് അനുരൂപിന്റെ സുഹൃത്താണെങ്കിലും, സ്ഥാപനത്തിൽ നിന്ന് ലഭിച്ചിരുന്ന മുഴുവൻ സാമ്പത്തിക ഇടപാടുകളും ഇയാളുടെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പീഡനത്തിനിരയായ പതിനാറുകാരി ഏറ്റവും ഒടുവിലായി താമസിച്ചിരുന്നത് ഡ്രീംസ് സ്പായിലായിരുന്നു.
ഇവിടെ ഇതിന് മുൻപ് മറ്റൊരു ആയുർവേദ ഡോക്ടറാണ് പ്രവർത്തിച്ചിരുന്നത്. പ്രതിയെ കോവളം പൊലീസ് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

