പത്തനംതിട്ട ജില്ലയിലെ കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം ഉൾക്കാട്ടിൽ കണ്ടെത്തി. ഒരു മാസം മുൻപാണ് ഇദ്ദേഹത്തെ കാണാതാകുന്നത്.
കോടതിയിൽ നിന്ന് സമൻസ് വന്നതിന് പിന്നാലെയാണ് മോഹൻദാസ് കാട് കയറിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഊർജിതമായ തെരച്ചിൽ നടത്തിവരികയായിരുന്നു.
പാറയുടെ ചെരുവിലായി മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ഊര് മൂപ്പന്റെ മൃതദേഹം കണ്ടെടുത്തത്. പൂർണമായും ജീർണിച്ച രീതിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
ജൂൺ മാസം അവസാനമായിരുന്നു മോഹൻദാസ് ഉൾവനത്തിലേക്ക് പോയത്. കോടതിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ടെത്തിയ സമൻസിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് അദ്ദേഹം കാട് കയറിയതെന്ന് വീട്ടുകാർ നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു.
കാണാതായതിനെ തുടർന്ന് ഡ്രോൺ ഉപയോഗിച്ചും കെഡാവർ നായ്ക്കളെ ഉപയോഗിച്ചും വനമേഖലയിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ന് നടത്തിയ സമഗ്രമായ തെരച്ചിലിലാണ് ഉൾക്കാട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

