റാന്നി: സഹജീവികളുടെ കഷ്ടതകൾ, ആവശ്യങ്ങൾ എന്നിവ മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്ന നന്മയാണു സാമൂഹിക പ്രതിബദ്ധതയുടെ തെളിവെന്നും ആത്മീയ സംഘടനകൾ അത്തരം പ്രവർത്തനങ്ങൾക്കു കുടുതൽ ശ്രദ്ധ നൽകണമെന്നും ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത പ്രസ്താവിച്ചു.
മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന വികസന സംഘം വാർഷിക പൊതുയോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ധ്യാനപ്രസംഗം നടത്തിയത് ഭദ്രാസന സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ ആണ്.
ഭൂമിയുടെ ഉപ്പും ലോകത്തിന്റെ വെളിച്ചവുമായി മാറുന്ന ഉന്നത നിലവാരത്തിലേക്ക് വികസന സംഘാംഗങ്ങൾ ആയിത്തീരണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. യോഗത്തിൽ സംഘം ഭദ്രാസന സെക്രട്ടറി ബെന്നി പുത്തൻപറമ്പിൽ വാർഷിക റിപ്പോർട്ടും മനോജ് ഡേവിഡ് കോശി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ:
• വൈസ് പ്രസിഡന്റ്: റവ. എ.ഏബ്രഹാം
• സെക്രട്ടറി: ബെന്നി പുത്തൻപറമ്പിൽ
• ട്രഷറർ: മനോജ് ഡേവിഡ് കോശി
പൊതുയോഗത്തിൽ തോമസ് ഏബ്രഹാം കീക്കൊഴൂർ, സാം മുള്ളംകാട്ടിൽ, ഷീബാ സാം ചിറ്റാർ, മേജർ എം.ജി.വർഗീസ്, തോമസ് മാത്യു കുമ്പഴ, കെ.കെ.ജോൺസൺ അയിരൂർ, ജോമിനി മേരി ഏബ്രഹാം, റിബു തോമസ് നാരങ്ങാനം, ജോർജ് അത്തിക്കയം, സുനിൽ ഏബ്രഹാം മല്ലശേരി എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

