കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആർ.
ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള വിൽപത്ര കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ അന്തിമഘട്ടത്തിലേക്ക്.
കേസിൽ ഒത്തുതീർപ്പ് ഹർജിയുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പൂർത്തിയായതായി കോടതി അറിയിച്ചു.
കൊട്ടാരക്കര സബ് കോടതിയുടെ പ്രത്യേക നിർദേശപ്രകാരം നടന്ന മധ്യസ്ഥ ചർച്ചകളിൽ മൂന്ന് കക്ഷികളും ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ഔദ്യോഗികമായി ഒപ്പുവെച്ചു. തുടർന്ന് അടുത്ത മാസം 6-ാം തീയതി കോടതി കേസിൽ വിധി പ്രസ്താവിക്കും.
ആർ. ബാലകൃഷ്ണപിള്ളയുടെ പേരിൽ പുറത്തുവന്ന വിൽപത്രം വ്യാജവും കൃത്രിമമായി നിർമ്മിച്ചതുമാണെന്ന് ആരോപിച്ച് മൂത്തമകൾ ഉഷ മോഹൻദാസ് 2021 ഓഗസ്റ്റ് 3-നാണ് ആദ്യമായി കോടതിയെ സമീപിച്ചത്.
മുൻമന്ത്രിയും സഹോദരനുമായ കെ.ബി. ഗണേഷ്കുമാർ, ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തിരുന്നത്.
പിന്നീട് കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരി വീണ്ടും കോടതിയുടെ മുന്നിലെത്തുകയായിരുന്നു. കൊട്ടാരക്കര സബ് കോടതി ജഡ്ജി എ.
ഷാനവാസ് ആണ് കേസ് പരിഗണിക്കുന്നത്. ഒത്തുതീർപ്പ് വ്യവസ്ഥകളുടെ ഭാഗമായി മൂന്ന് കക്ഷികളും കോടതിയിൽ നേരിട്ട് ഹാജരായി.
ഹർജിക്കാരിയായ ഉഷ മോഹൻദാസ്, സഹോദരൻ കെ.ബി. ഗണേഷ്കുമാർ, ബിന്ദു ബാലകൃഷ്ണന് വേണ്ടി ഭർത്താവ് ടി.
ബാലകൃഷ്ണൻ എന്നിവരാണ് കോടതിയിൽ സാന്നിധ്യമറിയിച്ചത്. ഹർജിക്കാരിക്കായി അഡ്വ.
പി.ടി. ഇന്ദുകുമാർ ഹാജരായപ്പോൾ, ബിന്ദു ബാലകൃഷ്ണന് വേണ്ടി അഡ്വ.
എൽ. ശ്രീദേവിഅമ്മയും, കെ.ബി.
ഗണേഷ്കുമാറിനായി അഡ്വ. ഡി.
അനിൽകുമാറും കോടതിയിൽ വാദങ്ങൾ അവതരിപ്പിച്ചു. തീരുമാനപ്രകാരം പ്രമുഖ സ്വത്തുക്കളുടെ കൈമാറ്റമാണ് നടക്കുന്നത്.
കെ.ബി. ഗണേഷ്കുമാറിന്റെ ഉടമസ്ഥതയിലുള്ള വാളകത്തെ 27 സെന്റ് സ്ഥലവും പനവേലിയിലുള്ള 67 സെന്റ് സ്ഥലവും, കൂടാതെ വാളകം വില്ലേജിൽ ബിന്ദു ബാലകൃഷ്ണന്റെ പേരിലുള്ള 30 സെന്റ് ഭൂമിയും ഉൾപ്പെടെയുള്ള സ്വത്തുക്കൾ ഉഷ മോഹൻദാസിന് നൽകാനാണ് ധാരണയായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

