കൊല്ലം കോട്ടമുക്കിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിലായി. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് നിയമനടപടികൾക്ക് വിധേയരായത്.
കൊല്ലം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജനായി സേവനം അനുഷ്ഠിക്കുകയാണ് യുവതി. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ വ്യക്തിയാണ് അജാസ് ഖാൻ.
കോട്ടമുക്കിലെ ഹോട്ടലിൽ ഇരുവരും മുറിയെടുത്ത് താമസിച്ചു വരുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം. താമസസ്ഥലത്തുണ്ടായ വാക്കുതർക്കത്തെ തുടർന്ന് അജാസ് ഖാൻ തന്നെ ഉപദ്രവിക്കുന്നതായി ഹോട്ടൽ അധികൃതരെ അലീന അറിയിക്കുകയായിരുന്നു.
തുടർന്ന് ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസിനെ അജാസ് ഖാൻ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഹോട്ടൽ മുറിയിൽ നിന്ന് ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.
കഞ്ചാവ് കേസിൽ ഇരുവർക്കും സ്റ്റേഷൻ ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി പൊലീസുകാരെ ആക്രമിച്ചതിന് അജാസ് ഖാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
കൂടാതെ, യുവതിയെ മർദ്ദിച്ചെന്ന പരാതിയിലും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

