എറണാകുളം ക്ലബ്ബിന്റെ 25-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിപുലമായ കായിക മത്സരങ്ങൾക്ക് ജൂലൈ 31-ന് തുടക്കമാകും. ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന കായികമേളയിൽ വിവിധ ഇനങ്ങളിലായി നിരവധിയാളുകൾ മാറ്റുരയ്ക്കും.
കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് 15-ന് മുൻപായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ സ്നൂക്കർ മത്സരങ്ങൾ ഡിസംബർ മാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സ്നൂക്കർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 1-ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യണം. വാർഷികാഘോഷങ്ങൾക്ക് തിരശ്ശീല വീഴുന്ന ഡിസംബർ 31-ലെ സമാപന സമ്മേളനത്തിൽ വച്ച് വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്യും.
അമൃത ബെൻ വിൽസ് എറണാകുളം ക്ലബ് ആഘോഷക്കമ്മിറ്റി ചെയർമാൻ സാബു ജോസഫ്, ഓർഗനൈസിങ് സെക്രട്ടറി പോൾ സെബാസ്റ്റ്യൻ, മാത്യു ലൂക്കോസ് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പരിപാടികളുടെ വിശദാംശങ്ങൾ പങ്കുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

