പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി.
എന്നാൽ, പദ്ധതിയിൽ നിന്ന് പിന്മാറുകയോ കരാറിൽ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നും കേന്ദ്രം അറിയിച്ചു. ധാരണാപത്രത്തിൽ ഒപ്പിട്ടെങ്കിലും സംസ്ഥാന സർക്കാർ ഇതുവരെ സ്കൂളുകളുടെ കൃത്യമായ പട്ടിക സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
രാജ്യസഭയിൽ പിവി അബ്ദുൽ വഹാബ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി ജയന്ത് ചൗധരിയാണ് ഔദ്യോഗികമായി മറുപടി നൽകിയത്. നേരത്തെ, പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചുകഴിഞ്ഞാൽ പിന്നെ സംസ്ഥാന സർക്കാരിന് അതിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്ന തരത്തിലുള്ള വാദങ്ങൾ ഉയർന്നിരുന്നു.
ഇതിന് വ്യക്തത വരുത്തിക്കൊണ്ടാണ് കേന്ദ്രത്തിന്റെ പുതിയ നിലപാട് പുറത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

