തിരുവനന്തപുരം ദക്ഷിണ ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാംപ്യന്മാരായി. ആകെ 915 പോയിന്റുകൾ നേടിയാണ് സ്കൂൾ ഈ അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്.
ഒക്ടോബർ 7ന് കോട്ടൺഹിൽ ഗേൾസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചായിരുന്നു സമാപനവും സമ്മാനദാന ചടങ്ങും നടന്നത്.
ചടങ്ങിൽ പ്രിൻസിപ്പൽ ജോളി ജോർജും വിദ്യാർഥികളും ചേർന്ന് ഔദ്യോഗികമായി ചാംപ്യൻഷിപ്പ് ട്രോഫി ഏറ്റുവാങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

