തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി സുപ്രീം കോടതി നിർദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള നടപടികൾക്ക് തുടക്കമായി.
ഇതുസംബന്ധിച്ച് പ്രാഥമിക പ്രോട്ടോക്കോൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. നായ്ക്കളെ കൊല്ലുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചിട്ടുണ്ട്.
ഈ സമിതികളുടെ ശുപാർശയുടെ അടിസ്ഥാനത്തിലാകും നടപടികൾ സ്വീകരിക്കുക. കൂടാതെ, തെരുവുനായ്ക്കൾക്കായുള്ള ഷെൽട്ടറുകൾ നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തുന്ന വീടുകൾ ഔദ്യോഗിക ഷെൽട്ടറുകളായി പരിഗണിക്കും. ഇത്തരം കേന്ദ്രങ്ങൾക്ക് പ്രത്യേക ‘സ്മോൾ-ഷെൽട്ടർ ലൈസൻസ്’ അനുവദിക്കുന്നതാണ്.
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

