നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ദില്ലിയില്‍ വിദ്യാർഥികൾ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലെ പരീക്ഷ ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെ പെല്ലറ്റും കണ്ണീര് വാതകവും പ്രയോഗിച്ചതിനും ലാത്തി ചാര്‍ജ് നടത്താന്‍ നിര്‍ദ്ദേശം നല്കിയതും അമിത് ഷാ ആണെന്ന് അദ്ദേഹം ശക്തമായി വിമർശിച്ചു.
പ്രധാനമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അത് ചോദിച്ച് വാങ്ങാന്‍ തയ്യാറാകണം. അതുവരെ വിഷയത്തിൽ മൗനം പാലിച്ച പ്രധാനമന്ത്രി അര്‍ധരാത്രി ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് പരിഹാസ്യമാണെന്നും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളും പാഠ്യപദ്ധതിയും ആര് എസ് എസ് കവര്‍ന്നെടുത്തുവെന്നും, ദളിത് വിരുദ്ധതയും മനുസ്മൃതിയും സിലബസിന്റെ ഭാഗമാക്കിയെന്നും അദ്ദേഹം ആരോപിച്ചതോടെ ഭരണപക്ഷ നിരയില്‍ കടുത്ത പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് ജെ പി നദ്ദയും ചെയര്മാന് സി പി രാധാകൃഷ്ണനും ഖര്‍ഗെയുടെ പരാമർശങ്ങളെ എതിര്‍ത്ത് രംഗത്തെത്തി.
ഭരണപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഖര്‍ഗെയുടെ ഈ പരാമര്‍ശങ്ങള്‍ പിന്നീട് ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്തു. വിദ്യാർഥികള്‍ക്ക് നേരെ നടന്ന ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രവും ഉന്നതതലവുമായ ഒരു അന്വേഷണം നടത്തണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ലോക്സഭയിലും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അമിത് ഷാ എവിടെയെന്ന ചോദ്യം ഉന്നയിച്ച് പ്രതിപക്ഷം ലോക്സഭ നടപടികൾ പലതവണ സ്തംഭിപ്പിച്ചു.
യൂണിഫോമിലല്ലാത്ത ആളുകള്‍ വിദ്യാർഥികളെ മർദ്ദിക്കുന്നതിന്റെയും നിലത്തേക്ക് വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്, പ്രതിഷേധക്കാരെ കണ്ണീര് വാതകം പ്രയോഗിച്ച് തുരത്തിയോടിക്കുക മാത്രമാണ് ചെയ്തതെന്ന സര്‍ക്കാര്‍ വാദത്തെ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു. കനത്ത ബഹളങ്ങള്‍ക്കിടയിലാണ് ലോക്സഭയില്‍ പരീക്ഷ ഭേദഗതി ബില്‍ പാസാക്കിയത്.
ഈ ബില്‍ തലേദിവസം രാജ്യസഭയും പാസാക്കിയിരുന്നു. പരീക്ഷ ഭേദഗതി ബില്ലുകളെയും മറ്റ് നടപടികളെയും ഇരുസഭകളിലും ഡി എം കെ എതിര്‍ത്തത് രാഷ്ട്രീയമായി ശ്രദ്ധേയമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

