കോട്ടയം: ട്രെയിൻ നമ്പർ 16366 നാഗർകോവിൽ– കോട്ടയം എക്സ്പ്രസിൻ്റെ ചിങ്ങവനത്തെ സ്റ്റോപ് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം സമർപ്പിച്ചു. കോവിഡ് മഹാമാരിക്ക് മുൻപുണ്ടായിരുന്ന മുഴുവൻ സ്റ്റോപ്പുകളും തിരികെ നൽകിയിട്ടും ചിങ്ങവനം റെയിൽവേ സ്റ്റേഷനോടുള്ള അവഗണന തുടരുകയാണ് എന്നാണ് പ്രധാന പരാതി.
ഈ സർവീസിന് മുൻപ് നിലവിലുണ്ടായിരുന്ന ചെറിയനാട്, ഓച്ചിറ എന്നീ സ്റ്റോപ്പുകൾ റെയിൽവേ അടുത്തിടെ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ചിങ്ങവനത്തെ മാത്രം തഴയുന്ന സമീപനത്തിനെതിരെയാണ് യാത്രക്കാരുടെ പ്രതിഷേധം.
രാവിലെ പാസഞ്ചർ ട്രെയിനുകളിൽ യാത്ര ചെയ്യാൻ സ്വകാര്യ വാഹനങ്ങളിൽ സ്റ്റേഷനിൽ എത്തുന്നവർക്ക്, വൈകിട്ട് സ്റ്റോപ് ഇല്ലാത്ത കാരണം ഇതേ സ്റ്റേഷനിൽ വാഹനം സൂക്ഷിക്കാൻ സാധിക്കാത്ത ദുസ്ഥിതിയാണ് നിലവിലുള്ളത്. ഈ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് 151 പേർ ഒപ്പിട്ട
നിവേദനമാണ് തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർക്ക് കൈമാറിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

